ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ പുനഃരാരംഭിക്കില്ല. വ്യോമയാന മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ റദ്ദ് ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ പതിനഞ്ചിന് നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ അന്താരാഷ്ട്ര സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് വ്യോമയാന മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതേസമയം, രാജ്യങ്ങള്‍ തമ്മിലെ ധാരണ പ്രകാരമുള്ള എയര്‍ ബബിള്‍ സര്‍വീസുകള്‍ക്ക് തടസമുണ്ടാവില്ല.
Discussion about this post