Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഗവർണറുടെ നിലപാട് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി; ഗവർണർക്ക് പൂർണ പിന്തുണയെന്ന് കോൺഗ്രസ്

by Brave India Desk
Dec 11, 2021, 08:45 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സർവ്വകലാശാല നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരവുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിന് പിന്തുണയുമായി ബിജെപിയും കോൺഗ്രസും. സംസ്ഥാനത്തെ സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇത്തരത്തിലാണ് പോക്കെങ്കിൽ ചാൻസലർ പദവി ഒഴിയാൻ താൻ ആഗ്രഹിക്കുകയാണെന്നും ഗവർണർ പറഞ്ഞിരുന്നു.

ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഭരണഘടനാ പദവിയോട് സര്‍ക്കാര്‍ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണിതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഗവർണർ എടുത്ത നിലപാടിനോട് നൂറു ശതമാനം യോജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പറഞ്ഞു. ചാന്‍സലറുടെ അധികാരം ഭരണഘടനാദത്തമാണ്. സർക്കാരിന്റെ ഔദാര്യമല്ല. ഗവര്‍ണര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Stories you may like

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സർവ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

കാലടി സംസ്കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതിലും ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടു പിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് നിർദേശിച്ചു. ഇതിൽ ഗവർണർ കടുത്ത അതൃപ്തി പ്രകടമാക്കി.

സിപിഎം നേതാവ് കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനിൽക്കെയാണ് കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ സർക്കാർ പുനർനിയമനം നൽകിയത്. ഇതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരോപണം ഉയരുന്നത്.

Tags: Arif Mohammed KhanBJPPinarayi Vijayancongress
Share1
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

Latest News

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ഇത് ചെന്നൈയുടെ പ്രതികാരം;  2010-ൽ കൈവിട്ട വജ്രായുധം 16 വർഷങ്ങൾക്ക് ശേഷം കൈകളിൽ; ടി20 ക്രിക്കറ്റിനെ കുലുക്കി പൊള്ളാർഡിന്റെ ടീം മാറ്റം

ഇത് ചെന്നൈയുടെ പ്രതികാരം; 2010-ൽ കൈവിട്ട വജ്രായുധം 16 വർഷങ്ങൾക്ക് ശേഷം കൈകളിൽ; ടി20 ക്രിക്കറ്റിനെ കുലുക്കി പൊള്ളാർഡിന്റെ ടീം മാറ്റം

രാഹുലിന്റെ ‘കാന്താര’ മുതൽ ജഡേജയുടെ ‘വാൾ’ വരെ! രോഹിതും കോഹ്‌ലിയും ചേർന്നുള്ള പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

രാഹുലിന്റെ ‘കാന്താര’ മുതൽ ജഡേജയുടെ ‘വാൾ’ വരെ! രോഹിതും കോഹ്‌ലിയും ചേർന്നുള്ള പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies