ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ രാജ്യം തേങ്ങുമ്പോൾ ഗോവയിൽ ആഘോഷങ്ങളിൽ മുഴുകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിപിൻ റാവത്തിന്റെയും മറ്റ് സൈനികരുടെയും അന്ത്യകർമ്മങ്ങൾ ഡൽഹിയിൽ നടക്കുമ്പോൾ പ്രിയങ്ക ഗോവയിൽ നൃത്തം ചെയ്യുന്ന വീഡിയോ കോൺഗ്രസ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഗോവയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് മുന്നോടിയായാണ് പ്രിയങ്ക ആദിവാസി സ്ത്രീകൾക്കൊപ്പം ചുവടു വെച്ചത്.
Smt. @priyankagandhi joins the tribal women of Morpirla village during a phenomenal performance of their folk dance.#PriyankaGandhiWithGoa pic.twitter.com/p0ae6mKM9x
— Congress (@INCIndia) December 10, 2021
പ്രിയങ്ക ഗാന്ധി വദ്രയുടെയും കോൺഗ്രസിന്റെയും നടപടി രൂക്ഷവിമർശനങ്ങൾക്ക് വിധേയമാകുമ്പോൾ പാർട്ടിയുടെ പൂർവ്വ ചരിത്രം ഓർമ്മിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. കോൺഗ്രസിന് ഇതൊന്നും പുത്തരിയല്ലെന്നും സൈനിക ഇതിഹാസവും ആദ്യ ഫീൽഡ് മാർഷലുമായിരുന്ന സാം മനേക്ഷായോടും പാർട്ടി ഇത് തന്നെയാണ് ചെയ്തതെന്നും സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കുന്നു.
1971ലെ പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മനേക്ഷാ 2008ൽ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ അന്ത്യശ്വാസം വലിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ ആരും തന്നെ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിരുന്നില്ല. സർവ്വ സൈന്യാധിപയായിരുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി മന്മോഹൻ സിംഗ്, കോൺഗ്രസ് പ്രസിഡന്റും യുപിഎ അധ്യക്ഷയുമായിരുന്ന സോണിയ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി, ഗവർണർ സുർജിത് സിംഗ് ബർണാല തുടങ്ങിയവർ അദ്ദേഹത്തെ അവഗണിച്ചു.
അന്നും തമിഴ് ജനത വീരവണക്കം നൽകിയാണ് ഇന്ത്യയുടെ ഇതിഹാസ നായകനെ യാത്രയാക്കിയത്. അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണിക്ക് പോലും മനേക്ഷായുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ സമയമുണ്ടായിരുന്നില്ല. സഹമന്ത്രിയായിരുന്ന പള്ളം രാജുവായിരുന്നു ആന്റണിക്ക് പകരം അന്ന് ചടങ്ങിൽ പങ്കെടുത്തത്.
13 വർഷങ്ങൾക്ക് മുൻപ് രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് രാഹുൽ ഗാന്ധിയും പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ബാല്യകാല സുഹൃത്ത് സമീർ ശർമ്മയുടെ വിവാഹ സൽക്കാർത്തിൽ പങ്കെടുക്കുകയായിരുന്നു അപ്പോൾ രാഹുൽ.
Discussion about this post