കൊല്ലം: നമ്പരില്ലാത്ത സ്കൂട്ടറിൽ കറങ്ങി നടന്ന് പെൺകുട്ടികളെ ശല്യം ചെയ്യുകയും അഭ്യാസങ്ങൾ കാട്ടുകയും ചെയ്ത മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ പൊലീസിന്റെ പിടിയിൽ. രൂപവും നിറവും മാറ്റിയ സ്കൂട്ടറും പിടിച്ചെടുത്തു. പുനലൂർ സ്വദേശികളായ വിദ്യാർഥികളാണ് പിടിയിലായത്.
സംഭവത്തിൽ വാഹന ഉടമയായ, കുട്ടികളിൽ ഒരാളുടെ അമ്മയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തിൽ ഇവർ പുനലൂർ നഗരത്തിൽ കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ പിടിയിലായത്. ചുവപ്പു നിറമായിരുന്ന സ്കൂട്ടർ കറുപ്പു നിറമാക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പർ വെച്ചും ഇവർ വാഹനം ഉപയോഗിച്ചതായി കണ്ടെത്തി. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
Discussion about this post