ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ബരാഗം മേഖലയിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.
പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിഞ്ഞിരിക്കുന്നതായി സംശയമുണ്ട്. ഭീകരർ ഒളിഞ്ഞിരിക്കുന്നെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഭീകര സാന്നിദ്ധ്യം പതിവായ സാഹചര്യത്തിൽ മേഖലയിൽ സൈന്യം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post