വൈപ്പിന്‍: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പുതുവൈപ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി മുരുക്കുംപാടം ജനക്കല്‍ വീട്ടില്‍ ജ്യോതിഷാണ് (25) ഞാറക്കല്‍ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ രാജന് കെ. അരമന, എസ്.ഐ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post