ലണ്ടൻ: യുകെയിൽ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യം സ്ഥിരീകരിച്ചു. ലണ്ടനിൽ ഒമിക്രോൺ അതിവേഗം പടരുകയാണ്. രാജ്യത്തെ നാൽപ്പത് ശതമാനം കേസുകളും ഒമിക്രോൺ മൂലമാണെന്നാണ് റിപ്പോർട്ട്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിലും ഒമിക്രോൺ വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. അതിനാൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നവംബർ 27ന് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ ലണ്ടനിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ കൊവിഡ് തരംഗ വ്യാപനം ഇനിയും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.











