കോട്ടയം: മാനസിക പ്രശ്നത്തെ തുടർന്ന്, ഉറങ്ങി കിടന്ന ഭർത്താവിനെ വെട്ടിക്കൊന്ന ശേഷം കുട്ടിയെയും കൊണ്ട് യുവതി നാടുവിട്ടു. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയൽവാസികൾ സംശയം തോന്നി അകത്തു കയറി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സിജിയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടുവിട്ടു പോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മാനസിക പ്രശ്‌നങ്ങളുള്ള റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
Discussion about this post