തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടില്‍ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ശ്രീജ(25)യാണ് മരിച്ചത്. ഒന്‍പതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്‌എടിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞെത്തിയ ശ്രീജ കുട്ടികള്‍ക്ക് ശീതളപാനിയത്തില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഇന്നലെ വൈകീട്ട് അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നല്‍കിയ കാര്യം ശ്രീജ പറയുന്നത്. ഉടന്‍ ശ്രീജയെയും കുട്ടികളെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ശ്രീജ മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പോലിസ് പറഞ്ഞു.
Discussion about this post