പെഷവാര്‍: വിവരാവകാശ നിയമം നിഷേധിക്കപ്പെട്ട ഹിന്ദുക്കള്‍ പാക്കിസ്ഥാ
നില് പ്രതിഷേധം നടത്തി. പ്രദേശത്തെ ഗവണ്മെന്റ് ഖൈബര്‍ പക്തുന്ഖ്വയാണ്(കെ.പി.കെ) ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ഈ നിയമം നിഷേധിച്ചത്. പ്രസ് ക്ലബ്ബ് ബില്‍ഡിംഗിനു മുന്പില് ഓള് പാക്കിസ്ഥാന് ഹിന്ദു റൈറ്റസ് മൂവ്മെന്റാണ് നടപടിക്കെതിരെ പ്രതിഷേധിച്ചത്.
കെ.പി.കെ ഗവണ്മെന്റ് ഞങ്ങള്‍ക്ക് അര്‍ഹമായ നിയമങ്ങള്‍ നിഷേധിക്കുകയാണ്. ഇത് വിവേചനമാണ്- ഹിന്ദു മൂവ്മെന്റ് നേതാവ് ആരോപിച്ചു. നിയമങ്ങള്‍ നിഷേധിക്കുന്നത് ന്യൂനപക്ഷത്തെ തളര്‍ത്തുന്ന നടപടിയാണെന്നും രാഷ്ട്രീയ-പൗര അവകാശങ്ങളെ താഴ്ത്തികെട്ടുന്ന സമീപനമാണെന്നും ഓള് പാക്കിസ്ഥാന് ഹിന്ദു റൈറ്റ്സ് മൂവ്മെന്റ് ചെയര്മാന് ഹരൂണ്‍ സരബ് ദിയാല്‍ പറഞ്ഞു.
Discussion about this post