ഡിസംബറിന്റെ കൊടും തണുപ്പിൽ മരവിച്ച് ഉത്തരേന്ത്യ. ഡൽഹിയിൽ ശനിയാഴ്ച ആറ് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് ശൈത്യ തരംഗത്തിന്റെ സൂചനയായാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
മിക്ക സംസ്ഥാനങ്ങളിലും പകൽ സമയത്ത് ഇരുപത് ഡിഗ്രിയാണ് പരമാവധി താപനില. ഡിസംബറിലെ ശരാശരി താപനിലയേക്കാൾ രണ്ട് ഡിഗ്രി കുറവാണ് ഇത്. വരും ദിവസങ്ങളിലും തണുപ്പ് കുറയാനാണ് സാധ്യത.
തണുപ്പ് കൂടുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ യെല്ലോ- ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ഫത്തേപുരിൽ ചില അവസരങ്ങളിൽ പൂജ്യം ഡിഗ്രിയിലും താഴെയാണ് താപനില. കശ്മീരിലും അതിശൈത്യം തുടരുകയാണ് എന്നാണ് റിപ്പോർട്ട്.









Discussion about this post