ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിനെ എതിർത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. എല്ലാ സമുദായങ്ങൾക്കും ബാധകമാകുന്ന നിർദേശങ്ങ്നൾ അടങ്ങിയ ബില്ലിന്റെ പകർപ്പ് ഉച്ചയ്ക്ക് മുമ്പേ അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ബിൽ അവതരണ വേളയിൽ പ്ലക്കാർഡുകളുമായി എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങളിൽ ചിലർ ബിൽ കീറിയെറിഞ്ഞു.
സ്ത്രീ ശാക്തീകരണമാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് ബിൽ അവതരണ വേളയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞപ്പോൾ പെൺകുട്ടികളെ അപമാനിക്കരുതെന്ന് മന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ അഭിമാനമാണ് പ്രതിപക്ഷം സഭയിൽ വലിച്ചു കീറിയതെന്നും എന്ത് വന്നാലും നിയമം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post