പരവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. പറവൂർ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് ഷംന സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം.
Discussion about this post