മഡ്ഗാവ്: ഐ എസ് എൽ ഫുട്ബോളിൽ വൻ തിരിച്ചു വരവ് നടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്സ് വീഴ്ത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ ഒമ്പതാം മിനിറ്റില്‍ ജോര്‍ജെ ഡയസും 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദും രണ്ടാം പകുതില്‍ 78-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ജയത്തോടെ ഏഴ് കളികളില്‍ 12 പോയന്‍റുമായി ആറാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് കയറിയപ്പോള്‍ ഏഴ് കളികളില്‍ 11 പോയന്‍റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്തേക്ക് വീണു.
നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സിയെ കഴിഞ്ഞ കളിയിൽ മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയിരുന്നു. ടൂർണമെന്റിൽ രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ് സിയാണ് ഞായറാഴ്ചത്തെ കളിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
Discussion about this post