ഡൽഹി: ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഡൽഹിയിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ആൾക്കൂട്ടം നിരോധിച്ചു. മാസ്ക് ധരിക്കാത്തവർക്ക് കടകളിലും ജോലിസ്ഥലങ്ങളിലും പ്രവേശനം നിരോധിച്ചു.
ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ഡൽഹി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഡൽഹിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് 125 പേർക്ക് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ചു.
ഡൽഹിയിൽ ഇതുവരെ 52 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
Discussion about this post