തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി.നായരെ മർദിച്ച കേസിൽ ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പ്രതികൾക്കും മാർച്ച് 3ന് ഹാജരാകണമെന്ന് കാട്ടി കോടതി സമൻസ് അയച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല. ഇതോടെ കോടതി പ്രതികൾക്ക് വീണ്ടും സമൻസ് അയക്കുകയായിരുന്നു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് സമൻസ് അയച്ചത്. സ്‌ത്രീകൾക്കെതിരായ വിഡിയോ ഉള്ളടക്കം യുട്യൂബിൽ അപ്ലോഡ് ചെയ്തു എന്നാരോപിച്ചാണ് പ്രതികൾ വിജയ് പി നായരെ മർദ്ദിച്ചത്. സംഭവത്തിൽ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസാണ് കേസ് രജിസ്ടർ ചെയ്തത്.
2020 സെപ്റ്റംബർ 26നായിരുന്നു സംഭവം. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.
Discussion about this post