കൊവിഡും ലോക്ക്ഡൗണുകളും നിറഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ് 2022. എന്നാൽ ഈ വർഷവും കാര്യങ്ങൾ ആശാവഹമല്ലെന്നാണ് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഒരു പ്രവചനം പറയുന്നത്. 1996ൽ അന്തരിച്ച ബൾഗേറിയൻ അന്ധപ്രവാചക ബാബ വാൻഗയുടെ പ്രവചനങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
2022ൽ ലോകം വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകുമെന്നാണ് ബാബയുടെ പ്രവചനം. വരുന്ന വർഷം കുടിവെള്ള പ്രതിസന്ധി പല നഗരങ്ങളെയും ബാധിക്കും. സൈബീരിയയിൽ മാരകമായ ഒരു വൈറസ് കണ്ടെത്തും. ആഗോള താപനത്തിന്റെ ഫലമായി വൈറസ് അനിയന്ത്രിതമായി പെരുകും. അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കും. ഭൂമിയുടെ പല ഭാഗങ്ങളിലും ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുമെന്നും അവർ പ്രവചിക്കുന്നു.
2022ൽ ഇന്ത്യയിലെ കൃഷിഭൂമികളിൽ വൻ വെട്ടുകിളി ആക്രമണം നടക്കും. ഇതിന്റെ ഫലമായി കടുത്ത ക്ഷാമം ഉണ്ടാകും. ഇന്ത്യയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാമെന്നും ബാബയുടെ പ്രവചനങ്ങളിൽ പറയുന്നു.
റഷ്യ ലോകം ഭരിക്കുമെന്നും യൂറോപ്പ് തരിശ് ഭൂമിയാകുമെന്നും ബാബ പ്രവചിക്കുന്നു. 2028 ആവുന്നതോടെ ലോകത്ത് നിന്നും ഭക്ഷ്യക്ഷാമം അപ്രത്യക്ഷമാകുമെന്നും ബാബ വാൻഗ പ്രവചിച്ചിട്ടുണ്ട്. 2341 ആകുന്നതോടെ ലോകം താമസയോഗ്യമല്ലാതായി മാറും. 5071ൽ ലോകം അവസാനിക്കുമെന്നും അവർ പറയുന്നു. 1979ലാണ് ബാബ വാൻഗ ഈ പ്രവചനങ്ങളൊക്കെ നടത്തിയത്.
Discussion about this post