ഡൽഹി: കോൺഗ്രസ് സ്ഥാപക ദിനത്തിൽ എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടി വീണു. കോൺഗ്രസിന്റെ 137ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം.
Fate of an old party; can't even hoist it's flag on the foundation day. It is Sonia who tried and failed to hoist flag at party hq. @INCIndia pic.twitter.com/UORjVeGtxa
— KVS Haridas (Modi Ka Parivar) (@keveeyes) December 28, 2021
രാവിലെ 9.45ഓടെയാണ് പതാക ഉയർത്താൻ സമയം ക്രമീകരിച്ചിരുന്നത്. പതാക കെട്ടിയിരുന്ന ചരട് വലിച്ചപ്പോഴാണ് പതാക ദേഹത്തേക്ക് വീണത്. വീണ്ടും ചരടിൽ കെട്ടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സോണിയയും സമീപത്ത് നിന്നയാളും ചേർന്ന് പതാക നിവർത്തി പിടിച്ചു. ഇതിന് പിന്നാലെ ക്ഷുഭിതയായ സോണിയ സ്ഥലം വിട്ടു.
സംഭവത്തിൽ കെ.സി.വേണുഗോപാൽ, എ.കെ.ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളേയും സോണിയ അതൃപ്തി അറിയിച്ചു. പിന്നീട് നേതാക്കൾ എത്തി അനുനയിപ്പിച്ചാണ് സോണിയയെ തിരിച്ചു കൊണ്ട് വന്നത്. 15 മിനിട്ടിന് ശേഷമാണ് സോണിയ തിരികെ എത്തി വീണ്ടും പതാക ഉയർത്തിയത്.
Discussion about this post