മംഗലൂരു: മകളെ വർഷങ്ങളായി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി വിശ്വ ഹിന്ദു പരിഷത്തിനെ സമീപിച്ച് ക്രിസ്തീയ വിശ്വാസിയായ മാതാവ്. 27 വയസ്സുകാരിയെ പീഡിപ്പിച്ച 49കാരൻ മുഹമ്മദ് ഷെരീഫ് സിദ്ദിഖിനെ കൈകാര്യം ചെയ്ത ശേഷം വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ പൊലീസിൽ ഏൽപ്പിച്ചു. മംഗലൂരുവിലായിരുന്നു സംഭവം.
പരാതിയുമായി പള്ളി അധികൃതരെയും പൊലീസിനെയും സമീപിച്ചിട്ടും കാര്യമായ ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്നാണ് പെൺകുട്ടിയുടെ മാതാവ് വി എച്ച് പിയെ സമീപിച്ചത്. തുടർന്ന് ദ്രുതവേഗത്തിൽ പ്രതിയ്ക്കെതിരെ നടപടിയും ആരംഭിച്ചു. ഒടുവിൽ ഐപിസി 354, 506 വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ മൂന്ന് സ്ത്രീകളെ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി. ഈ കേസുകളും നിലവിൽ പൊലീസ് അന്വേഷിക്കുകയാണ്.









