തിരുവനന്തപുരം: സ്കൂളുകളും കോളേജുകളും വിടുന്ന സമയത്ത് പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കോലം കെട്ടി നടക്കുന്ന ഫ്രീക്കന്മാരുടെ ട്രാഫിക് നിയമലംഘനം കൈയ്യോടെ പിടികൂടാൻ ‘ഓപ്പറേഷൻ ഫ്രീക്കൻ‘ എന്ന പേരിൽ വാഹന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. പരിശോധനയിൽ ഇതുവരെ 126 കേസുകൾ എടുക്കുകയും 111 പേർക്ക് താക്കീതു നൽകി വിട്ടയയ്ക്കുകയും ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
അമിത വേഗത്തിലും അശ്രദ്ധമായും കാതടപ്പിക്കുന്ന ശബ്ദത്തോടെയും മദ്യപിച്ചും അപകടകരമാംവിധം വാഹനം ഓടിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് പരിശോധന. നിയമ വിരുദ്ധമായി വാഹനത്തിന് മാറ്റം വരുത്തുന്നത് ഉൾപ്പെടെയുള്ളവയിൽ പരിശോധന വരും നാളുകളിലും തുടരും. കുറ്റക്കാർക്കെതിരെ വാഹന റജിസ്ട്രേഷൻ, ലൈസൻസ് എന്നിവയുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ആർടിഒ അറിയിച്ചു.
Discussion about this post