ഇടുക്കി: കുസൃതി കാട്ടിയതിന് അഞ്ച് വയസ്സുകാരനോട് കൊടും ക്രൂരത. അമ്മ പൊള്ളലേൽപ്പിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. ഇടുക്കി ശാന്തൻപാറയിലായിരുന്നു സംഭവം.
സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. നാലു ദിവസങ്ങൾക്കു മുൻപാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്.
കുട്ടിയെ മാരകമായി ഉപദ്രവിക്കുന്ന വിവരം അയൽക്കാരാണ് പൊലീസിനെ അറിയിച്ചത്. നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.













Discussion about this post