ഡൽഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
ഏഴ് ഘട്ടങ്ങളിലായാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർ പ്രദേശിൽ ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് നടക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘറ്റം മാർച്ച് 3നും അവസാന ഘട്ടം മാർച്ച് 7നും നടക്കും.
പഞ്ചാബിൽ ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ്. മണിപ്പൂരിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 27നും രണ്ടാം ഘട്ടം മാർച്ച് 3നും നടക്കും. ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ്.
ഉത്തർപ്രദേശിൽ 403 മണ്ഡലങ്ങളും, പഞ്ചാബിൽ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളും, മണിപ്പൂരിൽ 60 മണ്ഡലങ്ങളും, ഗോവയിൽ 40 മണ്ഡലങ്ങളുമാണ് ഉള്ളത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Discussion about this post