ഡൽഹി: ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ പ്രവർത്തകൻ സുഖ്ദേവ് പ്രസാദ് അന്തരിച്ചു. തുളസിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയായിരുന്നു അദ്ദേഹം. ലാലിയ ഗ്രാമത്തിലെ ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച സുഖ്ദേവ് പ്രസാദ് ഉന്നത വിദ്യാഭ്യാസത്തിനായാണ് ബൽറാംപൂരിലെത്തിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്.
ബൽറാംപൂരിലെത്തിയ സുഖ്ദേവ് പ്രസാദ് ആർ എസ് എസ് ആശയങ്ങളിൽ ആകൃഷ്ടനായി സ്വയം സേവക ജീവിതം തെരഞ്ഞെടുക്കുകയും തുടർന്ന് ജനസംഘത്തിന്റെ നേതൃനിരയിൽ എത്തുകയും ചെയ്തു. വാജ്പേയി ബൽറാം പൂരിൽ താമസിക്കാനെത്തിയപ്പോൾ മുതൽ സന്തത സഹചാരിയായി.
കർമ്മശേഷിയും കാര്യക്ഷമതയും നിറഞ്ഞ നേതാവായിരുന്നു സുഖ്ദേവ് പ്രസാദ് എന്ന് ബിജെപി ദേശീയ നേതൃത്വം അറിയിച്ചു. സംസ്കാരം പൂർണ്ണ ബഹുമതികളോടെ ബൽറാംപൂരിൽ നടക്കും.
Discussion about this post