റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലെ മുംബൈ ഗാർഡന് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പേരിടാനുള്ള നീക്കത്തിനെതിരെ വി എച്ച് പി. പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് നേതാവും മന്ത്രിസഭാംഗവുമായ അസ്ലം ഷെയ്ഖ് ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി അനിശ്ചിതത്വത്തിലായി.
വി എച്ച് പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചത് തടയാൻ ബിജെപി- ബജരംഗ് ദൾ പ്രവർത്തകർ കൂട്ടമായി എത്തിയതോടെ പൊലീസ് നിസ്സഹായരായി. മുംബൈ ഗാർഡന് ടിപ്പുവിന്റെ പേര് നൽകാനുള്ള നീക്കത്തിന് പിന്നിൽ ശിവസേനക്ക് പങ്കുണ്ടോയെന്ന് ബിജെപി ചോദിച്ചു. ശിവസേനയല്ല ആര് വിചാരിച്ചാലും ടിപ്പുവിന്റെ പേരിടാൻ അനുവദിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.
നിരവധി ക്ഷേത്രങ്ങൾ തകർക്കുകയും ഹിന്ദുക്കളെ കൊലപ്പെടുത്തുകയും മതപരിവർത്തനം നടത്തുകയും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തവരായിരുന്നു ടിപ്പുവും കൂട്ടരും. അങ്ങനെ ഉള്ളപ്പോൾ നാണം കെട്ട ഈ പരിപാടിക്ക് പിന്തുണ നൽകാൻ ശിവസേനക്ക് എങ്ങനെ സാധിക്കുന്നു എന്ന് ബിജെപി നേതാക്കൾ ചോദിക്കുന്നു. കപട മതേതരത്വത്തിന്റെയും പ്രീണനത്തിന്റെയുമായ ഇത്തരം നടപടികൾ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കളായ അതുൽ ഭതാൽക്കറും രാഹുൽ നർവേക്കറും വ്യക്തമാക്കി.
Discussion about this post