ഗുണ്ടൂർ: ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ ജിന്ന സർക്കിളിൽ റിപ്പബ്ലിക് ദിനത്തിന് ദേശീയ പതാക ഉയർത്താൻ എത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു വാഹിനി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.
This is totally unacceptable. Police in Guntur just arrested a man for unfurling the Indian flag and raising Vande Mataram slogans at the Mohammed Ali Jinnah Circle, on #RepublicDay .
Are we in Pakistan, @ysjagan? pic.twitter.com/CBfCkc9TPR
— Anand Ranganathan (@ARanganathan72) January 26, 2022
പതാക ഉയർത്താൻ ജിന്ന ഗോപുരത്തിന് മുകളിൽ കയറാൻ ശ്രമിച്ചവരെ പൊലീസ് മർദ്ദിച്ചു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ രംഗത്ത് വന്നു. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ദേശദ്രോഹിയായ ജിന്നയുടെ പേരിൽ രാജ്യത്ത് എന്തിനാണ് ഒരു ഗോപുരമെന്ന് ബിജെപി ചോദിച്ചു.
പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ പേരിലുള്ളതാണ് ജിന്ന ഗോപുരം. ഇതിന്റെ പേര് മാറ്റണമെന്ന് ബിജെപി കാലാകാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ജിന്ന ടവറിന്റെ പേര് മാറ്റി അതിന് എ പി ജെ അബ്ദുൾ കലാമിന്റെ പേര് നൽകണം എന്നാണ് ബിജെപിയുടെ ആവശ്യം.
Discussion about this post