ഇംഫാൽ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞ് പോക്കിൽ വലഞ്ഞ് കോൺഗ്രസ്. ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും കൂറുമാറില്ലെന്ന് സ്ഥാനാർത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നതായാണ് വിവരം.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 ൽ 28 സീറ്റാണ് കോൺഗ്രസിന് മണിപ്പൂരിൽ ലഭിച്ചത്. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയിലേക്ക് പോയത് 16 പേരാണ്.
36 കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഗോവയിലെ അമ്പലത്തിലും ക്രിസ്തീയ ദേവാലയത്തിലും പള്ളിയിലുമായി കൂറുമാറില്ലെന്ന സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഗോവയിലെ സത്യപ്രതിജ്ഞ. ജനങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുള്ള അവിശ്വാസം നീക്കാൻ വേണ്ടിയാണ് നടപടി എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്
Discussion about this post