ഹലാലിനെതിരായ പ്രസ്താവന നടത്തിയ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറെക്കടവിലിനെ പിന്തുണച്ച് തലശ്ശേരി അതിരൂപത. മതപരിവര്‍ത്തനത്തിനും ഹലാലിനുമെതിരായ വൈദികന്റെ പ്രസ്താവന തള്ളിക്കളയാന്‍ തയ്യാറല്ലന്ന് തലശ്ശേരി അതിരൂപത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഫാദര്‍ ആന്റണി തറെക്കടവിലിന്റെ പരാമര്‍ശം കത്തോലിക്ക സഭ നേരത്തെ തള്ളിയിരുന്നു. ഇസ്ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രസ്താവന തള്ളില്ലെന്ന നിലപാടാണ് അതിരൂപത സ്വീകരിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഫാദര്‍ ആന്റണി തറെക്കടവിലിനെതിരെ കേസ് എടുത്തിരുന്നു. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ആയിരുന്നു പ്രസംഗം. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്. ഉളിക്കല്‍ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.
Discussion about this post