ഡൽഹി: മാതാവിനെതിരെ ക്രൂരത കാട്ടുന്ന വ്യക്തിയാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധു എന്ന സിദ്ധുവിന്റെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിദ്ധുവിനെതിരെ അതിരൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. സിദ്ധുവിന്റെ സഹോദരി സുമൻ ടൂറിന്റെ കണ്ണുനീർ എന്നെ വേദനിപ്പിച്ചു. സ്വന്തം അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത സിദ്ധുവിന് എങ്ങനെയാണ് ഇന്ത്യക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുകയെന്ന് മീനാക്ഷി ലേഖി ചോദിച്ചു.
1986ൽ പിതാവ് ഭഗവന്ത് സിംഗിന്റെ മരണത്തെ തുടർന്ന് സിദ്ധു പ്രായമായ തങ്ങളുടെ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടതായി അമേരിക്കയിൽ താമസിക്കുന്ന സിദ്ധുവിന്റെ സഹോദരി സുമൻ പറഞ്ഞു. 1989ൽ ആരും നോക്കാനില്ലാതെ കഷ്ടതകൾ സഹിച്ച് അമ്മ മരിച്ചുവെന്നും അവർ വെളിപ്പെടുത്തി.
‘ഇത് വ്യക്തിപരമായി എന്നെ വല്ലാതെ വേദനിപ്പിച്ചു. സിദ്ധുവിന്റെ സഹോദരിയുടെ കണ്ണുനീർ എന്നെ കരയിച്ചു. സ്വന്തം അമ്മയോട് ഇപ്രകാരം ചെയ്ത ഒരാൾക്ക് എങ്ങനെയാണ് രാജ്യത്തെ അമ്മമാരെ സംരക്ഷിക്കാൻ കഴിയുക? അയാൾ ഒരിക്കലും അമ്മയ്ക്ക് പിറന്നവനാകില്ല. ജനങ്ങൾ ഇക്കാര്യം ചിന്തിക്കണം.‘ ഇതായിരുന്നു മീനാക്ഷി ലേഖിയുടെ വാക്കുകൾ.
Discussion about this post