മുംബൈ: ടിപ്പുവിന്റെ പേരിൽ മഹാരാഷ്ട്ര ഭരണസഖ്യത്തിൽ അഭിപ്രായ ഭിന്നത. മുംബൈ നഗരത്തിൽ ഒരു ഗാർഡനും ടിപ്പു സുൽത്താന്റെ പേര് നൽകിയിട്ടില്ലെന്ന് ശിവസേന നേതാവും മുംബൈ മേയറുമായ കിശോരി പെഡ്നേകർ അറിയിച്ചു. പേര് മാറ്റം മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാർഡന്റെ മുന്നിൽ ഒരു ലോക്കൽ എം എൽ എ സൈൻ ബോർഡ് വെച്ചാൽ മാത്രം അതിന്റെ പേര് മാറില്ലെന്ന് മേയർ പറഞ്ഞു. ഇതോടെ വിഷയത്തിൽ കോൺഗ്രസ് വെട്ടിലായി. റിപ്പബ്ലിക് ദിനത്തിലായിരുന്നു കോൺഗ്രസ് എം എൽ എ അസ്ലം ഷെയ്ഖ് മലാഡ് ഗാർഡൻസിന്റെ പേര് ടിപ്പു സുൽത്താൻ ഗാർഡൻ എന്നാക്കിയതായി പ്രഖ്യാപിച്ചത്.
പേര് മാറ്റത്തിനെതിരെ വി എച്ച് പിയും ബിജെപിയും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വി എച്ച് പി പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി ഗാർഡനിലേക്ക് ഇടിച്ചു കയറി കോൺഗ്രസ് പരിപാടി അലങ്കോലമാക്കിയിരുന്നു.
Discussion about this post