Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ഏഴ് ലോകകപ്പ് ഫൈനലുകൾ; അഞ്ച് കിരീടങ്ങൾ; കൗമാര ക്രിക്കറ്റ് ലോകത്തെ കുലപതികളായി ഇന്ത്യ

by Brave India Desk
Feb 6, 2022, 10:40 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ സ്വന്തമാക്കിയത് അഞ്ചാമത്തെ ലോകകിരീടം. യാഷ് ധൂൾ നയിച്ച ഇന്ത്യൻ ടീം 4 വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 2000, 2008, 2012, 2018 വർഷങ്ങളിലും ഇന്ത്യക്കായിരുന്നു കിരീടം.

190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്സിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ആംഗ്ക്രിഷ് രഘുവംശിയെ നഷ്ടമായി. ജോഷ്വാ ബോയ്ഡനായിരുന്നു വിക്കറ്റ്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഹർനൂർ സിംഗും ഷെയ്ഖ് റഷീദും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 18ആം ഓവറിൽ 21 റൺസെടുത്ത ഹർനൂറിനെ പുറത്താക്കി തോമസ് ആസ്പിന്വാൾ ഇന്ത്യയെ 49/2 എന്ന നിലയിൽ എത്തിച്ചു.

Stories you may like

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്

തുടർന്ന് ഒത്തു ചേർന്ന നായകൻ യാഷ് ധൂളും റഷീദും ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാകി. ഇതിനിടെ റഷീദ് അർദ്ധ സെഞ്ചുറി പിന്നിട്ടു. എന്നാൽ 50 റൺസെടുത്ത റഷീദിനെ ജെയിംസ് സെയിൽസ് പുറത്താക്കി. തന്റെ അടുത്ത ഓവറിൽ 17 റൺസെടുത്ത നായകൻ ധൂളിനെയും പുറത്താക്കി സെയിൽസ് ഇന്ത്യയെ 97/4 എന്ന സ്കോറിൽ ആക്കി. ജയിക്കാൻ ഇനിയും 93 റൺസ് അധികം.

35 റൺസുമായി രാജ് ഭാവയും 50 റൺസുമായി പുറത്താകാതെ നിന്ന നിശാന്ത് സിന്ധുവും ചേർന്ന് വിക്കറ്റ് കാത്തു സൂക്ഷിക്കുകയും ഒപ്പം മോശം പന്തുകളെ ശിക്ഷിക്കുകയും ചെയ്ത് സ്കോർ ഉയർത്തി. ഒടുവിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് 4 വിക്കറ്റ് വിജയവുമായി ഇന്ത്യ കിരീടം ഉയർത്തി.

നേരത്തെ 45 ഓവറിൽ ഇംഗ്ലണ്ട് 189 റൺസിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രാജ് ഭാവയും 4 വിക്കറ്റ് നേടിയ രവി കുമാറും ചേർന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞ് ഒതുക്കിയത്. 95 റൺസെടുത്ത ജെയിംസ് റിയൂ ആണ് ടോപ് സ്കോറർ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം പരിതാപകരമായിരുന്നു. ആദ്യ നാല് ഓവറുകളിൽ ഇടം കൈയ്യൻ പേസർ രവി കുമാർ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേലിനെയും ടോം പ്രെസ്റ്റിനെയും പുറത്താക്കി. തുടർന്ന് ജോർജ്ജ് തോമസും ജെയിംസ് റ്യൂവും ചേർന്ന് കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും ജോർജ്ജിനെ പുറത്താക്കി ഭാവ മത്സരം ഇന്ത്യയുടെ വരുതിയിൽ ആക്കുകയായിരുന്നു.

തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ട് 17ആം ഓവറിൽ 61ന് 6 എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ മനസ്സാന്നിദ്ധ്യം നഷ്ടമാകാതെ കളിച്ച ജെയിംസ് റ്യൂ ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നു. റ്യൂവും ജെയിംസ് സെയിൽസും ചേർന്ന് കെട്ടിപ്പടുത്ത അർദ്ധ സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. എന്നാൽ 5 റൺസ് അകലെ സെഞ്ചുറി നഷ്ടമായ റ്യൂവിനെ 44ആം ഓവറിൽ രവി കുമാർ മടക്കി.

റ്യൂവിന്റെ വിക്കറ്റ് വീണതോടെ വീണ്ടും തകർന്ന ഇംഗ്ലണ്ട് അതിവേഗം ശേഷിക്കുന്ന 2 വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തി 189ൽ ഒതുങ്ങി.

സ്കോർ: ഇംഗ്ലണ്ട് 189 ഓൾ ഔട്ട് (ജെയിംസ് റ്യൂ 95, ജെയിംസ് സെയിൽസ് 34*; രാജ് ഭാവ 5-31) ഇന്ത്യ 195/6 (ഷെയ്ഖ് റഷീദ് 50, നിശാന്ത് സിന്ധു 50*; ജോഷ്വ ബോയ്ഡെൻ 2-24)

Tags: englandindiaICC U-19 CWC
Share37
Tweet
Send
Share

Latest stories from this section

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

Latest News

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

സീറ്റുകളുടെ എണ്ണത്തിലല്ല , വിജയത്തിലാണ് കാര്യം ; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിട്ട് കാര്യമില്ലെന്ന് പരിഹാസവുമായി അഖിലേഷ് യാദവ്

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

ദേവരിയ ഏറ്റുമുട്ടൽ: ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകിയെ വെടിവെച്ച് പിടികൂടി യുപി പോലീസ്

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies