തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്ടൻ. വൈസ് ക്യാപ്ടൻ വിഷ്ണു വിനോദാണ്.
വിലക്ക് നീങ്ങിയ ശേഷം മടങ്ങിയെത്തുന്ന ശ്രീശാന്ത് ടീമിൽ സ്ഥാനം നേടി. സഞ്ജു സാംസണും ഉത്തപ്പയും ടീമിലില്ല. 17 വയസ്സുകാരൻ പേസർ ഏദൻ ആപ്പിൾ ടോം (17) ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. അണ്ടർ 19 ടീമിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ(19), അണ്ടർ 25 ടീമിൽ ആദ്യമായി ഇടം കണ്ടെത്തി.
കേരള ടീം: ജലജ് സക്സേന, സൽമാൻ നിസാർ, ബേസിൽ തമ്പി, എം.ഡി.നിധീഷ്, സിജോമോൻ ജോസഫ്, രോഹൻ കുന്നുമ്മേൽ, വത്സൽ ഗോവിന്ദ്, പി.രാഹുൽ, കെ.സി. അക്ഷയ്, എസ്.മിഥുൻ, എൻ.പി.ബേസിൽ, മനു കൃഷ്ണൻ, എഫ്.ഫനൂസ്, വിനൂപ് മനോഹരൻ.













Discussion about this post