അഹമ്മബാദ്: വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യ കളിയില്‍ ആധികാരിക ജയം സ്വന്തമാക്കിയ രോഹിത് ശര്‍മക്കും കൂട്ടര്‍ക്കും ഇന്നുകൂടി ജയിക്കാനായാല്‍ മൂന്നു മത്സര പരമ്പര സ്വന്തമാക്കാം.
ആദ്യ കളിയില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ ജയിച്ചുകയറിയത്. അത് ഇന്നും തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ബൗളിങ്ങില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ഫോമാണ് ടീമിന്റെ പ്ലസ് പോയന്റ്. ബാറ്റിങ്ങില്‍ നായകന് രോഹിതും ഫോമിലാണ്.
ആദ്യ കളിക്കില്ലാതിരുന്ന ലോകേഷ് രാഹുല്‍ കൂടി തിരിച്ചെത്തുന്നത് ടീമിന് കരുത്താകും. രാഹുലിനെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്ന് ടീം പ്രഖ്യാപിച്ചിട്ടില്ല. ഓപണറാണെങ്കില് ഇഷാന് കിഷനും മധ്യനിരയിലാണെങ്കില്‍ ദീപക് ഹൂഡയും പുറത്തിരിക്കും.
Discussion about this post