ഡൽഹി: ഹിജാബ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ബിക്കിനിയോ ഗൂംഘട്ടോ ജീൻസോ ഹിജാബോ എന്തുമാകട്ടെ. അത് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്കൂ. ഇതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
Whether it is a bikini, a ghoonghat, a pair of jeans or a hijab, it is a woman’s right to decide what she wants to wear.
This right is GUARANTEED by the Indian constitution. Stop harassing women. #ladkihoonladsaktihoon
— Priyanka Gandhi Vadra (@priyankagandhi) February 9, 2022
കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രിയങ്കയുടെ ട്വീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനവും പരിഹാസങ്ങളും ഉയരുകയാണ്. ക്ലാസ് റൂമിൽ ബിക്കിനി ധരിക്കണമെന്നാണോ പ്രിയങ്ക പറയുന്നത് എന്ന് ചിലർ ചോദിക്കുന്നു.
ജീൻസും ഹിജാബും ബിക്കിനിയും ധരിച്ച് മാത്രമല്ല, നൂൽബന്ധമില്ലാതെ നടക്കാനും അവകാശമുണ്ട്, പക്ഷേ അത് ഇന്ത്യയിലെ ക്യാമ്പസ്സുകളിൽ നടക്കില്ല, അതങ്ങ് ഇറ്റലിയിലെ സംസ്കാരമാണെന്ന് ചിലർ ട്വീറ്റിലൂടെ പരിഹസിക്കുന്നു.
Discussion about this post