ബംഗലൂരു: ഹിജാബ് ധരിച്ച് ക്ലാസ്സിൽ കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെൺകുട്ടികൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസ്സമ്മതിച്ച് കർണാടക ഹൈക്കോടതി. കേസ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാൻ കോടതി നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ ക്രമസമാധാന പാലനം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവയ്ക്ക് സമീപത്തും രണ്ടാഴ്ചത്തേക്ക് പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മകളും നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി.
കേസ് വിശാല ബെഞ്ച് പരിഗണിക്കുന്നത് വരെ വിദ്യാർത്ഥിനികൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന പരാതിക്കാരുടെ അഭിഭാഷകരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കോളേജ് നിശ്ചയിച്ചിരിക്കുന്ന യൂണിഫോം ധരിച്ചു തന്നെ കുട്ടികൾ ക്ലാസ്സിൽ എത്തണമെന്ന് എജി കോടതിയിൽ വ്യക്തമാക്കി.
ഹിജാബ് വിഷയത്തിൽ നടക്കുന്ന തെരുവ് യുദ്ധവും കോടതി പരാമർശിച്ചു. പ്രതിഷേധങ്ങൾ പരസ്യമാക്കുന്നതും തെരുവിലേക്ക് വ്യാപിക്കുന്നതും മുദ്രാവാക്യങ്ങൾ മുഴക്കുന്നതും വിദ്യാർത്ഥികളെ ആക്രമിക്കുന്നതും വിദ്യാർത്ഥികൾ മറ്റുള്ളവരെ ആക്രമിക്കുന്നതും നല്ല കാര്യങ്ങളല്ലെന്ന് കോടതി വ്യക്തമാക്കി.
Discussion about this post