തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് നഗരൂരിൽ ബിജെപി പ്രവർത്തകനും കുടുംബത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമണം. ബിജെപി പ്രവർത്തകനായ ശംഭുവിനും കുടുംബത്തിനുമെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.
ശംഭുവിനും അമ്മയ്ക്കും അച്ഛനും പരിക്കേറ്റു. സ്ഥലത്ത് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇവിടെ കുറച്ച് ദിവസം മുൻപ് നടന്ന ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post