കണ്ണൂർ: കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ വീട്ടിൽ ഇന്നലെ രാത്രി രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം.
അതേസമയം യഥാർത്ഥത്തിൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. തോട്ടട മനോരമ ഓഫീസിന് തൊട്ടുമുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന് തലക്കാണ് പരിക്കേറ്റത്. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങളും തമ്മിൽ ഇന്നലെ തർക്കം നടന്നതായും രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് വിവരം.
Discussion about this post