ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘2019ൽ ഇന്നേ ദിവസം പുൽവാമയിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവർ നമ്മുടെ രാഷ്ട്രത്തിന് നൽകിയ അതുല്യമായ സേവനങ്ങളെ ഹൃദയപൂർവ്വം സ്മരിക്കുന്നു. അവരുടെ ധീരതയും പരമമായ സമർപ്പണവും ശക്തവും സമ്പുഷ്ടവുമായ ഒരു ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാൻ ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കുന്നു.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
I pay homage to all those martyred in Pulwama on this day in 2019 and recall their outstanding service to our nation. Their bravery and supreme sacrifice motivates every Indian to work towards a strong and prosperous country.
— Narendra Modi (@narendramodi) February 14, 2022
രാജ്യത്തിന്റെ മനസ്സിൽ അഗാധമായ മുറിവേൽപ്പിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് മൂന്ന് വർഷം തികയുകയാണ്. 2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേർക്ക് ഭീകരർ ഐ ഇ ഡി ആക്രമണം നടത്തിയത്. 40 ധീര സൈനികരായിരുന്നു അന്ന് രാജ്യത്തിന് വേണ്ടി ബലിദാനികളായത്.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നിൽ. 22 വയസ്സുകാരനായ ചാവേർ ഭീകരൻ ആദിൽ അഹമ്മദ് ധർ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന 78 ബസുകൾ അടങ്ങിയ സൈനിക വാഹന വ്യൂഹമായിരുന്നു ആക്രമിക്കപ്പെട്ടത്.
Discussion about this post