ഡൽഹി: റഷ്യയുമായി ഉക്രെയ്ൻ യുദ്ധത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഉക്രെയ്നിലെ ഇന്ത്യൻ പൗരന്മാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. നിലവിലെ സാഹചര്യം അനിശ്ചിതമായതിനാലാണ് ഇന്ത്യ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് എന്ന് എംബസി വ്യക്തമാക്കി.
അത്യവശ്യ കാര്യങ്ങൾ ഉള്ളവർ മാത്രമേ ഉക്രെയ്നിൽ തുടർന്ന് തങ്ങാവൂ. ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ എത്രയും വേഗം മടങ്ങി വരുന്നതാണ് അഭികാമ്യമെന്ന് എംബസി അറിയിച്ചു. അടിയന്തര ആവശ്യങ്ങൾ ഉള്ളവർ മാത്രമേ ഉക്രെയിനിലേക്ക് പോകാവൂ എന്നും എംബസി നിർദേശിക്കുന്നു.
നിലവിൽ എവിടെയാണ് തങ്ങൾ ഉള്ളത് എന്നതിന്റെ വിവരങ്ങൾ ഇന്ത്യൻ പൗരന്മാർ എംബസിയെ അറിയിക്കണം. അടിയന്തര സാഹചര്യം ഉണ്ടായാൽ ബന്ധപ്പെടാൻ ഇത് അത്യാവശ്യമാണ്. ഉക്രെയ്നിലെ ഇന്ത്യക്കാർക്ക് വേണ്ട എല്ലാ സഹായങ്ങളുമായി തങ്ങൾ എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇന്ത്യൻ എംബസി പൗരന്മാരെ അറിയിച്ചു.
Discussion about this post