കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്സിൽ കോടികളുടെ അഴിമതിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കാപ്പക്സ് എം ഡി ആർ രാജേഷിനെ സസ്പെൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടിനാണ് സസ്പെൻഷൻ.
കർഷകരിൽ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തു നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെന്നാണ് കണ്ടെത്തൽ. കാപ്പക്സ് എംഡി രാജേഷിനെ സ്ഥാനത്ത് നിന്നും മാറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു അഴിമതി അന്വേഷിച്ച സാമ്പത്തിക പരിശോധന വിഭാഗത്തിൻ്റെ ശുപാർശ. എന്നാൽ, അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് രാജേഷിനെ സസ്പെൻഡ് ചെയ്യുന്നത്.
കേരളത്തിലെ കശുമാവ് കർഷകരിൽ നിന്നും നേരിട്ട് തോട്ടണ്ടി സംഭരിക്കാൻ 2018-ലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കർഷകരിൽ നിന്നും വാങ്ങി എന്ന് രേഖയുണ്ടാക്കി വിദേശത്തുനിന്നും തമിഴ്നാട്ടിലെ തുറമുഖത്ത് ഇറക്കിയ കശുവണ്ട് വാങ്ങിയെന്നാണ് കണ്ടെത്തൽ. 2018ലും 2019 ലും സമാനമായ ക്രമക്കേട് നടത്തിയിട്ടുണ്ട്. 2018ൽ ഷിബു ടി.സി എന്ന കർഷകനിൽ നിന്നും തോട്ടണ്ടി വാങ്ങി എന്നാണ് രേഖയിലുള്ളത്. പക്ഷെ അതിനുള്ള പണം നൽകിയത് തെക്കും മറ്റത്തിൽ എന്ന മറ്റൊരു സ്ഥാപനത്തിനാണ്.
Discussion about this post