തിരുവനന്തപുരം: മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സി.ഐക്ക് മർദനമേറ്റു. തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഫോർട്ട് സി.ഐ ജെ. രാജേഷിനാണ് മർദനമേറ്റത്. തലക്ക് പരിക്കേറ്റ സി.ഐയെ ആശുപത്രിയിലേക്ക് മാറ്റി.
സി.ഐയും മൂന്ന് പൊലീസുകാരുമാണ് മദ്യപസംഘത്തെ നിയന്ത്രിക്കുന്നതിനായി സ്ഥലത്തെത്തിയത്. മദ്യപസംഘത്തെ പിരിച്ചുവിടുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു.
Discussion about this post