ഹഥ്രാസ്: ഉത്തർ പ്രദേശിലെ ഹഥ്രാസിൽ യുവമോർച്ച നേതാവിനെ വെടിവെച്ച് കൊന്നു. ബിജെപി യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണ യാദവ് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിന്നും തോക്കും ഒഴിഞ്ഞ തിരയും പൊലീസ് കണ്ടെടുത്തു.
സ്വന്തം മുറിയ്ക്കുള്ളിൽ വെച്ചാണ് കൃഷ്ണ യാദവിന് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സൂചന നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post