പട്ന: ജാതി സെൻസസുമായി മുന്നോട്ട് പോകാൻ തന്നെയാണ് എൻഡിഎ സർക്കാരിന്റെ തീരുമാനമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തിന്റെ വികസനത്തിന് സമവാക്യങ്ങളിൽ സമൂലമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
ജാതി സെൻസസ് ഉടൻ ആരംഭിക്കുകയും കൃത്യമായി നടപ്പിലാക്കപ്പെടുകയും ചെയ്യും. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് തീരുമാനം. അതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.
Discussion about this post