ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 32 എബിവിപി പ്രവർത്തകർക്ക് ജാമ്യം. എഗ്മോർ സി ജെ എം കോടതിയാണ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായ സമരം ചെയ്ത എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.
ജാമ്യം ലഭിച്ചതിന് ശേഷം ചെന്നൈയിൽ സംഘടിപ്പിച്ച യോഗത്തിൽ രക്ഷാകർത്താക്കൾ എബിവിപി പ്രവർത്തകരെ അഭിനന്ദിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടുന്ന ധീരരായ പ്രവർത്തകർ കാക്കിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും നീതി പുലരും വരെ മുന്നോട്ട് പോകുമെന്നും രക്ഷകർത്താക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്റെ ധാർഷ്ട്യവും ഏകാധിപത്യ മനോഭാവവും അധികാര ദുർവിനിയോഗവും ന്യൂനപക്ഷ പ്രീണന നയങ്ങളുമാണ് കുട്ടികൾ ജയിലിൽ പോകാൻ കാരണമായതെന്നും ഇതു കൊണ്ടൊന്നും നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post