കോട്ടയം: യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇന്ത്യയിലേക്ക് തിരികെവരാന്‍ താല്പര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടുവരും. യുക്രെയിനുള്ള മുഴുവന്‍ ഇന്ത്യക്കാരും വിവരങ്ങള്‍ എംബസിക്ക് കൈമാറണമെന്നും അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യക്കാരായ 18,000ഓളം വിദ്യാര്‍ഥികളും 2000 പൗരന്മാരും ആണ് യുക്രെയിനിലുള്ളത്. യുദ്ധസാഹചര്യം അനുസരിച്ചാകും കൂടുതല്‍ പൗരന്മാരെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുക്രെയിനിലെ യുദ്ധസാഹചര്യം വിലയിരുത്തിയ ശേഷം കൂടുതല്‍ പേരെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. യുക്രെയിനില്‍ നിന്ന് വിദ്യാര്‍ഥികളടക്കം 242 ഇന്ത്യന്‍ പൗരന്മാരെ ഇന്നലെ അര്‍ധരാത്രിയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘമെത്തിയത്. ഇന്ത്യയില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post