യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മോസ്കോയിലെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ താക്കീത് നൽകി അമേരിക്ക. റഷ്യ- ഉക്രെയ്ൻ യുദ്ധത്തെ ആവേശകരം എന്നാണ് ഇമ്രാൻ വിശേഷിപ്പിച്ചത്. ‘ഞാൻ എത്തിയത് വളരെ ശരിയായ സമയത്താണ്. ഞാൻ അങ്ങേയറ്റം ആവേശഭരിതനാണ്.‘ എന്ന് ഇമ്രാൻ റഷ്യൻ ഉദ്യോഗസ്ഥരോട് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Imran Khan in Russia as Russia invades Ukraine: What a time I have come, so much excitement pic.twitter.com/9T3SuU9KFA
— Yusuf Unjhawala 🇮🇳 (@YusufDFI) February 24, 2022
ഇമ്രാന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് അമേരിക്ക ഉന്നയിച്ചത്. ലോകം അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ അധിനിവേശത്തിനെതിരെ പ്രതികരിക്കേണ്ടത് ഉത്തരവാദപ്പെട്ട രാജ്യങ്ങളുടെ കടമയാണെന്ന് അമേരിക്ക വ്യക്തമാക്കി. അപക്വമായ നിലപാടുകൾ സ്വീകരിക്കുന്നവർ യുദ്ധാനന്തരം കണക്ക് പറയേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
ഇമ്രാന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഇമ്രാനെ ചോരക്കൊതിയൻ എന്നാണ് മിക്കവരും വിശേഷിപ്പിക്കുന്നത്. സർവനാശത്തിനായി ഉണ്ടായ രാജ്യമാണ് പാകിസ്ഥാനെന്നും മനുഷ്യക്കുരുതി അവരെ ആവേശം കൊള്ളിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയർന്നു.
Discussion about this post