ജമ്മു: ജമ്മു കാഷ്മീരിലെ ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഡ്രോണില്‍ എത്തിച്ച വന്‍തോതിലുള്ള ആയുധശേഖരം സുരക്ഷാസേന പിടിച്ചെടുത്തു.
പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ ആയുധം എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ജമ്മുകാഷ്മീര്‍ പോലീസിന്റെ പ്രത്യേകസംഘം നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
അര്‍നിയ മേഖലയില്‍ കടന്നുകയറിയ ഡ്രോണിലാണ് ആയുധങ്ങള്‍ കടത്തിയത്.
Discussion about this post