ജനീവ : ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎന്‍ ന്യൂക്ലിയര്‍ വാച്ച്ഡോഗിന്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് ആണ് ബുധനാഴ്ച ചേരുക. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് നിര്‍ദേശം നല്കിയ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച ചേരുക.
ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് നിര്‍ദേശം നല്‍കിയിരുന്നു. ഉക്രൈന് കൂടുതല്‍ സൈനിക സഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.
റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post