തിരുവനന്തപുരം : തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന പ്രതി മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വെച്ച് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഉടനെ തന്നെ വൈദ്യ പരിശോധന നടത്തിയിരുന്നു. അതില്‍ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
രാവിലെ റിമാന്‍ഡ് ചെയ്യുന്നതിനിടയ്ക്കാണ് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. ലോക്കപ്പ് മര്‍ദനം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post