ഡൽഹി: കീവിലെ ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദേശവുമായി ഇന്ത്യൻ എംബസി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം കീവിൽ നിന്നും പുറത്തു കടക്കണമെന്ന് എംബസി പൗരന്മാർക്ക് നിർദേശം നൽകി. ഇതിനായി ട്രെയിനുകളും മറ്റ് എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തണമെന്നും എംബസി നിർദേശിച്ചു.
Advisory to Indians in Kyiv
All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available.
— India in Ukraine (@IndiainUkraine) March 1, 2022
അതേസമയം ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ രക്ഷാപ്രവർത്തനം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടു പോകുകയാണ് ഇന്ത്യ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗക്ക് കരുത്ത് പകരാൻ വ്യോമസേനക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നാല് കേന്ദ്ര മന്ത്രിമാർ നിലവിൽ ഉക്രെയ്ൻ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ട്.
ഉക്രൈനില്‍ കുടുങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇന്ത്യ സഹായിക്കുമെന്ന് ഉന്നത തല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ ഏകോപിപ്പിക്കാന്‍ ചുമതപ്പെടുത്തിയ നാല് കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post