ഡൽഹി: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. വിവരം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
ഇന്ന് പുലർച്ചെ ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ട വിവരം ദു:ഖപൂർവം അറിയിക്കുകയാണ്. വിദ്യാർത്ഥിയുടെ കുടുംബവുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം റഷ്യൻ അംബാസിഡറുമായും ഉക്രെയ്ൻ അംബാസിഡറുമായും ബന്ധപ്പെട്ടു. ഖാർകീവ് ഉൾപ്പെടെ സംഘർഷ ബാധിതമായ നഗരത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
Discussion about this post